അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്

അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. നീണ്ട ഒരു കാത്തിരിപ്പിനും കണ്ട് സ്വപ്നങ്ങല്‍ക്കും അര്‍ഥമില്ലാതായിരിക്കുന്നു. മറക്കണം…..എല്ലാം മറക്കണം.

ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഞാനവളെ കണ്ടുമുട്ടുന്നത്. തികച്ചും യാദ്യശ്ചികമായായിരുന്നു ആ കൂടിക്കാഴ്ച്ച. അവളുടെ പേര് ഞാന്‍ പറയുന്നില്ല. പറഞ്ഞാ‍ല്‍ ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അവളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരും. അവള്‍ ഒരു സുന്ദരിയായിരുന്നു. നീണ്ട് മെലിഞ്ഞ് വടിവൊത്ത് ശരീരവും ഞെരുക്കമുള്ള ചുരുണ്ട് മുടിയും വിടര്‍ന്ന കണ്ണുകളും അവളുടെ മാത്രം പ്രത്യേകതകളായിരുന്നു.

കണ്ടുമുട്ടല്‍ ഒരു യാദ്യശ്ചികമായായിരുന്നുവെന്ന് പറഞ്ഞല്ലോ. അന്ന് ഞാന്‍ അവസാനവര്‍ഷ ബിരുദത്തിന് പഠിക്കുന്നു. സീനിയറായിരുന്നതിനാല്‍ അടിച്ച്‌പൊളിച്ച് നടക്കുന്ന സമയം. ക്ലാസുകള്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ മാ‍ത്രമെ ആയിരുന്നുള്ളൂ. കനത്ത മഴ കൂടിയായപ്പോള്‍ ക്ലാസില്‍ കയറുന്ന കാര്യം നടന്നിരുന്നില്ല. കാമ്പസില്‍ ചുറ്റിത്തിരിയുമ്പോള്‍ പോക്കറ്റ്‌മണി സംഘടിപ്പിക്കാന്‍ ചെറു പിരിവിനായി വല്ലപ്പോഴും ക്ലാസില്‍ കയറുമായിരുന്നു. അല്ലാത്തപ്പോള്‍ രാമുവണ്ണന്‍റെ തട്ടുകടയില്‍ത്തന്നെ പഠനവും വായനയും എല്ലാം.

അന്നൊരു ബുധനാഴ്ച ഉച്ചകഴിഞ്ഞ് മഴയൊന്ന് തോര്‍ന്നപ്പോള്‍ തട്ടുകടയില്‍ വാചകമടിച്ചിരുന്ന ഞാന്‍ എന്‍റെ ഡിപ്പാര്‍ട്മെന്‍റിലേയ്ക്ക് വെറുതെയൊന്ന് കയറി. അതോടെ അടുത്ത മഴയും തുടങ്ങി. “ഇതൊരു പോല്ലാപ്പായല്ലൊ!“ മഴയായിരുന്നതിനാല്‍ ഉച്ചതിരിഞ്ഞ് ക്ലാസുകള്‍ കാലിയായിരുന്നു. കിട്ടി തക്കത്തിന് മറ്റുള്ളവരുടെ കുടകളില്‍ ഒരോരുത്തര്‍ രക്ഷപെടുന്നു. പരിചയക്കാരെ അവിടെങ്ങും കണ്ടതുമില്ല. ഞാനാകെ കുടുങ്ങിപ്പോയി. തുടര്‍ച്ചയായി രണ്ടു മണിക്കൂര്‍ ശക്തമായി മഴപെയ്തു. അസഹനീയമായ ഒറ്റപ്പെടലിന്‍റെയും മുഷിയലിന്‍റെയും മണിക്കൂറുകളായിരുന്നു അവ.

മണി ഏതാണ്ടൊരു മൂന്നര മണിയായപ്പോള്‍ അതിശക്തമായൊരു ഇടിമിന്നലിണ്ടായി. പിന്നെ, “അമ്മേ” എന്നൊരു വിളിയും. ഡിപ്പാര്‍ട്മെന്‍റിന്‍റെ ഒരു മൂലയില്‍ നിന്നായിരുന്നു ആ വിളി. ഞാന്‍ പതുക്കെ അണ്ടോട്ട് ചെന്നു. വെളുത്ത് തുടുത്ത ഒരു പെണ്‍കുട്ടി. ഞാന്‍ ഒരു നിമിഷത്തേയ്ക്ക് സ്ത്ബ്ത്നായി നിന്ന്പോയി. അവള്‍ അത്രയ്ക്ക് സുന്ദരിയായിരുന്നു. അവളുടെ നീണ്ട ചുരുള്‍മുടി കാറ്റില്‍ ഉന്മാദത്തോടെ പാറുന്നുണ്ടായിരുന്നു. ആ മുടി ഒതുക്കിവയ്ക്കാന്‍ അവള്‍ ഏറെ പണിപ്പെടുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ട് അവള്‍ എന്നെ സൂക്ഷിച്ച് നോക്കി. അതില്‍ ഞാന്‍ വാടിപ്പോയി. സമനിലവീണ്ടെടുത്ത് പരുഷമെന്ന് തോന്നത്തക്കവിധം ഞാന്‍ ചോദിച്ചു, “ങും?”. “അച്ഛ്ന്‍” എന്ന് മാത്രം അവള്‍ പറഞ്ഞവസാനിപ്പിച്ചു.

ഒന്നാം വര്‍ഷബിരുദത്തിന് എത്തിയതായിരുന്നു അവള്‍. തുടക്കക്കാരിയായതിനാല്‍ അച്ഛ്നായിരുന്നു അവളെ കോളേജില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ട് പോവുന്നതും. മഴമൂലം അവളുടെ അച്ഛന്‍ അന്ന് വന്നിരുന്നില്ല. കൂട്ടുകാരാരുമില്ലാത്തതിനാല്‍ ആ മഴയത്ത് അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അവള്‍ തികച്ചും നിഷ്ക്കളങ്കയായിരുന്നു.

ഒന്നും പറയാനില്ലാതെ ഞാനും അവളും കുറെ നേരം അവിടെ നിന്നു. മഴമാറുന്ന ലക്ഷണവുമില്ല. സമയം വൈകി. കാര്‍മേഘങ്ങള്‍ ആ വരാന്തയില്‍ ഇരുള്‍ പരത്തിയിരുന്നു. കാറ്റടിച്ച് മുഖത്ത് പറ്റിയ മഴത്തുള്ളികള്‍ തുടച്ചുമാറ്റിയപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായി മാറി. ആളൊഴിഞ്ഞ ആ വരാന്തയിലെ നിമിഷങ്ങള്‍ ഇന്നും അതേ സുഖത്തോടെ ഞാന്‍ ഓര്‍ക്കുന്നു.

താക്കോല്‍ക്കൂട്ടങ്ങളുടെ ഒച്ച കേട്ടാ‍ണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. “എന്താ രണ്ടാളും എവിടെ?”, ക്ലാസ്മുറികള്‍ അടയ്ക്കാന്‍ വന്ന് പ്യൂണ്‍ ആയിരുന്നു അത്. അയാളുടെ ചോദ്യത്തില്‍ മുള്‍മുനകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “ഈ കുട്ടീടെ അച്ഛന്‍ വന്നിട്ടില്ല”, ഞാന്‍ പറഞ്ഞൊപ്പിച്ചു. “അച്ഛന്‍ ഇപ്പോ വരും”, അവളും പറഞ്ഞു. “ഉം”, പ്യൂണ്‍ മെല്ലെ നടന്ന് മറഞ്ഞു.

“ഈ പ്യൂണൊരു പൊട്ടനാണോ? ഇങ്ങനെയാണോ സംസാരിക്കേണ്ടത്?, ഞാന്‍ മനസില്‍ പിറുപുറുത്തു. ഇത് ഊഹിച്ചെടുത്തപ്പോലെ അവള്‍ എന്നെ നോക്കി ആദ്യമായി ചിരിച്ചു. അറിയാതെ ഞാന്‍ ലജ്ജിച്ച് തല താഴ്ത്തി. തലയുയര്‍ത്തിയപ്പോള്‍ “ഞാന്‍ പോണൂ” എന്ന് പറഞ്ഞ് അവള്‍ നടന്ന് തുടങ്ങിയിരുന്നു. ലജ്ജയുടെ പാരമ്യത്തില്‍ അവളുടെ അച്ഛന്‍ വന്നത് ഞാന്‍ കണ്ടിരുന്നില്ല. നനഞ്ഞ് ചെളിയായ മുറ്റത്തുകൂടി അവള്‍ നടന്ന് നീങ്ങുന്നത് ഞാന്‍ ഇമവെട്ടാതെ നോക്കി നിന്നു, പിന്നെ അച്ഛന്‍റെ ബൈക്കില്‍ അപ്രത്യക്ഷയാകുന്നതും.

ഇതായിരുന്നു തുടക്കം. ആ തുടക്കം പിന്നെ പല അദ്ധ്യായങ്ങളും രചിച്ചു. അതില്‍ പല കഥാപത്രങ്ങളും ജന്മമെടുത്തു. ചിലര്‍ മരിച്ചു. ചിലര്‍ ഇന്നും എവിടെയൊക്കെയോ ജീവിക്കുന്നു. എന്നാല്‍ ഇന്ന് ഞാനവളെ മറക്കാന്‍ ശ്രമിക്കുകയാണ്.

അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ് (ഭാഗം 2)

ഇത് ആദ്യഭാഗത്തിന്‍റെ തുടര്‍ച്ചയാണ്. “അപ്പോ തീര്‍ന്നില്ലേ നിന്‍റെ പൈങ്കിളിക്കഥ?” എന്ന് ചോദിച്ച് കളിയാക്കണ്ടാ! ഇതുപോലെതന്നെയായിരുന്നു അവളും. എന്തിനും ഏതിനും അവള്‍ എന്നെ കളിയാക്കുമായിരിന്നു. അവസാനം വരെയും.

എല്ലാവര്‍ക്കും അസൂയയായിരുന്നു. “കുരങ്ങന്‍റെ കയ്യില്‍ പൂമാല” എന്ന് പലരും കളിയാക്കാറുണ്ടായിരുന്നു. അതു കൊണ്ട് തന്നെയായായിരുന്നു അവളില്‍ നിന്ന് ഒരല്‍പം അകലം പാലിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. ഞാന്‍ അവള്‍ക്ക് ഒരു തരത്തിലും അനുയോജ്യനല്ലെന്ന് പലതവണ ഞാനവളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവള്‍ക്ക് അതോന്നും ഒരു പ്രശ്നമായിരുന്നില്ല.

മടികൊണ്ടും ദാരിദ്രം കൊണ്ടും തകര്‍ന്നടിഞ്ഞ എന്‍റെ വിദ്യഭ്യാസത്തെ ഒരു കരയ്ക്കെത്തിച്ചത് അവള്‍ മാത്രമാ‍ണ്. എന്‍റെ ദുഃഖത്തില്‍ പങ്കാളിയായപ്പോള്‍ അവള്‍ പലതും മറക്കാന്‍ ശ്രമിച്ചിരുന്നു. അതാണ് ആരും കാണാത്തതും മനസിലാക്കാത്തതുമായ ആ സുന്ദരിക്കുട്ടിയുടെ കഥ.

പണവും പ്രതാപവും ഒരു ശാപമാണെന്ന് അവള്‍ പറഞ്ഞിരുന്നതിന്‍റെ അര്‍ഥം മനസ്സിലാക്കിയത് ഒരിക്കല്‍ അവളുടെ വീട്ടില്‍ ചെന്നപ്പോഴാണ്. അവളുടെ അച്ഛനും അമ്മയും പരസ്പരം വിവാഹിതരായിരുന്നില്ല. ആദര്‍ശവും യുവത്വവും കത്തിയ നാളില്‍ കാണിച്ച എടുത്തുചാട്ടമായിരുന്നു അവരുടെ കുടുംബജീവിതം. നാട്ടുകാരെയും വീട്ടുകാരെയും ഉപേക്ഷിച്ച് സ്വതന്ത്രമായി ജീവിക്കാനരംഭിച്ചപ്പോള്‍ത്തന്നെ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു.

പല ധാരണകളുടെ പുറത്തായിരുന്നു അവരുടെ കുടുംബജീവിതം ആരംഭിച്ചത്. ഒന്ന്, ഒരുമിച്ച് കഴിയുന്നിടാത്തോളം മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. രണ്ട്, പരസ്പരം താഴ്ത്തിക്കാണിക്കാനോ അധികാരം കാണിക്കാനോ ശ്രമിക്കരുത്. മൂന്ന്, പിരിയാന്‍ തീരുമാനിച്ചാല്‍ മക്കളുടെ കാര്യം അവര്‍തന്നെ തീരുമാനിക്കും. അതായത് ആരൊടൊപ്പം പോകണമെന്ന് അവര്‍ തീരുമാനിക്കും.

അവള്‍ ജനിച്ച് നാല് മാസമായപ്പോഴെ അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമായിത്തുടങ്ങി. അച്ഛന് അമ്മയെ സംശയമായിരുന്നു. ഓഫീസ് കഴിഞ്ഞ് അമ്മ താമസിച്ചാണ് വീട്ടിലെത്തിയിരുന്നത്. പലപ്പോഴും അച്ഛ്ന്‍റെ കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു കുട്ടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. അമ്മയുടെ വീട്ടില്‍ അമ്മ ഒറ്റ മകളായിരുന്നതിനാല്‍ എല്ലാ സ്വത്തും അവരുടെ പേര്‍ക്കായിരുന്നു. അതിനാല്‍ അമ്മയ്ക്ക് നല്ല ഇശ്ചാശക്തിയാണുണ്ടായിരുന്നത്. അച്ഛന് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല. അമ്മയെ വിവാഹം ചെയ്തിന് ശേഷമാണ് അച്ഛന്‍ നല്ല ഭക്ഷണം കഴിക്കുന്നതെന്ന് അമ്മ എന്നും പറയാറുണ്ടായിരുന്നത്രേ.

ഇടയ്ക്ക് അമ്മയ്ക്ക് വലിയൊരു പോസ്റ്റിലെയ്ക്ക് പ്രമോഷന്‍ കിട്ടിയിരുന്നു. ഡല്‍ഹിയിലായിരുന്നു പോസ്റ്റിഗ്. അമ്മയ്ക്ക് അതൊരു സ്വപ്നമായിരുന്നു. എന്നാല്‍ അച്ഛന്‍ ശക്തമായി എതിര്‍ത്തു. അത് ഒരു വലിയ വഴക്കായിത്തീര്‍ന്നു. അന്നവര്‍ പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളെക്കുറിച്ചുള്ള അവകാശവാദത്തെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ വീണ്ടും ഒന്നിക്കുകയായിരുന്നു.

ഈ കഥകള്‍ അവള്‍ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴും എന്‍റെ വീട്ടില്‍ വരുമ്പോള്‍ എന്‍റെ അമ്മയെ കെട്ടിപ്പിടിച്ചവള്‍ കരയുമായിരുന്നു, ഈ വീട്ടില്‍ ഞാന്‍ ജനിച്ചിരുവെങ്കില്‍ എന്ന് പറഞ്ഞ്. അവള്‍ എന്നെയും എന്‍റെ കുടുംബത്തെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ഞാന്‍ ബിരുദം പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ചപ്പോള്‍ വലിയ ആഘോഷമായിരുന്നു. അവള്‍ ഏറെ വൈകിയാണ് എന്‍റെ വീട്ടില്‍ നിന്ന് പോയത്. അത് അവളുടെ അന്ത്യയാത്രയായിരുന്നു.
അതിരാവിലെ പത്രക്കാരന്‍റെ പതിവില്ലാത്ത ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. പത്രത്തിന്‍റെ മുന്‍പേജില്‍ത്തന്നെ വാര്‍ത്ത: ഒരു കുടുംബത്തിലെ മൂന്നുപേരും വിഷം കഴിച്ച് മരിച്ചു. കുടുംബപ്രശ്നങ്ങളായിരുന്നത്രേ കാരണം.

ഞാന്‍ തകര്‍ന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശരീരങ്ങള്‍ ഏറ്റ് വാങ്ങാ‍ന്‍ ബന്ദുക്കള്‍പോലും വന്നിരുന്നില്ല. അവളുടെ ശരീരം അനാഥമായിക്കിടക്കുന്നതറീഞ്ഞ് ഞാടോടി. കൂട്ടുകാരെയെല്ലാം വിളിച്ച് കൂട്ടി മൃതദേഹങ്ങള്‍ എടുപ്പിച്ചു. പിന്നെ…………..

നാല് വര്‍ഷങ്ങള്‍…..അവളില്ലാത്ത നാല് വര്‍ഷങ്ങള്‍. മഴയും മഞ്ഞും കടന്ന് പോയി. ഞാന്‍ മാത്രം…..!

Visit: Sethulakshmi ’s website (A collection of articles, stories and poems)
Explore posts in the same categories: Story

17 Comments on “അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്”

  1. anoopsnairkothanalloor Says:

    വീണ്ടും മനോഹരമായ ഒരു രചന കൂടി


  2. മനസ്സിനെ പിടിച്ചിരുത്തുന്ന രചനാപാടവം!!!


  3. ഇത് കഥയോ അതോ പ്രണയകാവ്യമോ

  4. Niya Says:

    മനസ്സിനെ സ്പര്‍ശിച്ച ഒരു നല്ല രചന…

  5. Rafeeq Says:

    നന്നായിട്ടുണ്ട്‌.. പക്ഷെ ഇതും സെന്റി.. അല്ല മാഷേ.. ഇതു കരുതി ഉറപ്പിച്ചാതാണോ..??? ഇങ്ങിനേ എഴുതൂ എന്നു..????

  6. naveenremanan74 Says:

    അറിയാത്ത ആ പെണ്‍കുട്ടിയുടെ ആത്മാവിനു ശാന്തി നേരുന്നു…

  7. ആര്യന്‍ Says:

    …!
    നല്ല കഥ…

  8. usmaandubai Says:

    മറേനനാ

  9. യാരിദ്‌|~|Yarid Says:

    നന്നായിരിക്കുന്നു സേതു ലക്ഷി..:)

  10. ajeesh Says:

    നന്നായിരിക്കുന്നു

  11. sajith Says:

    നന്നായിരിക്കുന്നു


  12. മുകളില്‍ അഭിപ്ര്യാം പറഞ്ഞവരോട് ബഹുമാനം കരുതിക്കൊണ്ടു തന്നെ ചോദിക്കട്ടെ:

    ഈ കഥയില്‍ എന്താണു സ്പര്‍ശിക്കാന്‍ മാത്രമുള്ളതു. സേതുലക്ഷ്മിയുടെ മറ്റു ചില ലേഖനങ്ങള്‍ വായിച്ചപ്പോള്‍ തോന്നിയ നിലവാരം ഇവിടെ ഇല്ല. ഇതു ഒരു പൈങ്കിളി കഥ മാത്രമാണു.

    ലക്ഷ്മി ക്ഷമിക്കുക…ഈ അഭിപ്രായം നിങ്ങള്ക്ക് delete ചെയ്യാവുന്നതാണു.

  13. Alex Abrahan Says:

    kollam………ee sentimental story. i feel somthing is missing…how she can suiside? life only ones so understant the reality and live

  14. Rojin Ranny Says:

    nallathanu…. start reading the other stories of you

  15. basheer puthumana Says:

    eniyum ethupole ezhuthan kazjhiyatte God bless you


Comment: