Archive for മേയ്, 2008

അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്

മേയ് 22, 2008

അവളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. നീണ്ട ഒരു കാത്തിരിപ്പിനും കണ്ട് സ്വപ്നങ്ങല്‍ക്കും അര്‍ഥമില്ലാതായിരിക്കുന്നു. മറക്കണം…..എല്ലാം മറക്കണം.
ഏതാണ്ട് അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഞാനവളെ കണ്ടുമുട്ടുന്നത്. തികച്ചും യാദ്യശ്ചികമായായിരുന്നു ആ കൂടിക്കാഴ്ച്ച. അവളുടെ പേര് ഞാന്‍ പറയുന്നില്ല. പറഞ്ഞാ‍ല്‍ ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അവളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരും. അവള്‍ ഒരു സുന്ദരിയായിരുന്നു. നീണ്ട് മെലിഞ്ഞ് വടിവൊത്ത് ശരീരവും ഞെരുക്കമുള്ള ചുരുണ്ട് മുടിയും വിടര്‍ന്ന കണ്ണുകളും അവളുടെ മാത്രം പ്രത്യേകതകളായിരുന്നു.
കണ്ടുമുട്ടല്‍ ഒരു യാദ്യശ്ചികമായായിരുന്നുവെന്ന് പറഞ്ഞല്ലോ. അന്ന് ഞാന്‍ അവസാനവര്‍ഷ ബിരുദത്തിന് [...]