പക്ഷി (കുട്ടിക്കവിത)
തേനൊരു പാത്രത്തില്‍
പാലൊരു പാത്രത്തില്‍
തേനും വയമ്പും മറ്റൊരു പാത്രത്തില്‍
എന്‍ വീട്ടിലെ കിളി
ഓമന പൈങ്കിളി
സ്വര്‍ണ്ണക്കൂട്ടിലെ കുഞ്ഞു പക്ഷി
ചെന്താമരക്കണ്ണും
ചെമ്പരത്തിച്ചുണ്ടും
പീലികളുമുള്ള കുരുന്നു പക്ഷി
കുശലങ്ങള്‍ ചൊല്ലി
മുതുകില്‍ തലോടുമ്പോള്‍
കുലുങ്ങിക്കളിക്കുന്ന പ്രിയ പക്ഷി
ഒരിടത്തും പോവില്ല
എന്നെ വിട്ടിട്ട് പോവില്ല
ആരും കൊതിക്കുന്ന കൊച്ചു പക്ഷി
എന്‍ പേരുകേട്ടാല്‍
പിന്‍പാട്ടുപാടാന്‍
ചിറകിട്ടടിക്കുന്ന എന്‍റെ പക്ഷി
പാടാത്ത പക്ഷി
പറക്കാത്ത പക്ഷി
ഒരു ദിനം പാടി
“ഇനിയെന്നെ ജീവിക്കാന്‍ അനുവദിക്കൂ”
ഏപ്രില്‍ 24, 2008 at 8:16 pm
എന്തു നല്ല വരികള്‍…എന്തു നല്ല ഭാവന….അഭിനന്ദനങ്ങള്‍…
ഏപ്രില്‍ 24, 2008 at 8:20 pm
വാക്കിലൂടെ, അവസാനം.. അതിന്റെ വിഷമവും ലക്ഷ്മി പറഞ്ഞു.. നന്നായിരിക്കുന്നു കുട്ടി കവിത.
ഏപ്രില്‍ 25, 2008 at 2:51 pm
നന്നായിരിക്കുന്നു, നല്ല വരികള്‍, കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. തുടര്‍ന്നും എഴുതണം