കാലം മറന്ന ചട്ടമ്പി
ഏപ്രില്‍ 28, 2008വര്‍ഷം 1853, ഒന്നര നൂറ്റാണ്ടുകള്‍ക്കപ്പുറത്തേയ്ക്ക്…
താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പോലും അവകാശമില്ലാതിരുന്ന, വേദം കേട്ട അബ്രാഹ്മണന്‍റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ച, ജാതി വ്യവസ്ഥിതിയുടെയും, സദാചാരത്തിന്‍റെ പേരിലുള്ള അടിമത്തത്തിന്‍റെയും സവര്‍ണ്ണതയുടെ പേരിലുള്ള ചൂഷണത്തിന്‍റെയും, പട്ടിണിയുടെയും ഒരു കാലം… ആധുനിക മനുഷ്യന് ചിന്തിച്ചു നോക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ ചിത്രമാവും വെറും 150 വര്‍ഷം പിന്നോട്ട് പോയാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നമുക്ക് കാണാനാവുക.
മതത്തിന്‍റെയും സദാചാരത്തിന്‍റെയും കീഴ്വഴക്കത്തിന്‍റെയും പേരില്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ ഒരാള്‍ [...]
പുതിയ അഭിപ്രായങ്ങള്‍