Archive for മാര്‍ച്ച് 10th, 2008

പാദസരങ്ങള്‍ പറഞ്ഞ യാത്രാമൊഴി

മാര്‍ച്ച് 10, 2008

ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് മലര്‍ന്ന് കിടക്കുമ്പോള്‍ അയാളുടെ മനസുനിറയെ അവളുടെ മുഖമായിരുന്നു. പച്ചച്ചാണകത്തിന്‍റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിലേയ്ക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നെങ്കിലും, അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പരത്തിയ പനിനീര്‍ വസന്തത്തില്‍ അയാളുടെ മസ്തിഷ്ക്ക കലകള്‍ ഉന്‍‌മത്തമായിരുന്നു.
ചെമ്മണ്ണിന്‍റെ വശ്യമായ നിറവും, ചെന്താമര പോലെ വിടര്‍ന്ന കണ്ണുകളും, മെടഞ്ഞ് മുറുക്കിയ മുടിയിലെ തുളസിക്കതിരും, ചെമ്പരത്തി പൂവുപോലെ ചുവന്ന ചുണ്ടുകളില്‍ വിടരുന്ന പാല്‍പ്പുഞ്ചിരിയും, പച്ചമണ്ണിന്‍റെ വശ്യമായ മണവും, നെറ്റിയില്‍ ചാര്‍ത്തിയ ചന്ദനവും, പാവാടയ്ക്കിണങ്ങുന്ന ബ്ലൌസും പിന്നെ കുലുങ്ങിച്ചിരിക്കുന്ന കരിവളകളും… ആ ഗ്രാമത്തിന്‍റെ [...]