Archive for ഒക്ടോബര്‍, 2007

മാനസിക പിന്തുണയില്ലാത്ത ഇന്ത്യന്‍ ടീം

ഒക്ടോബര്‍ 11, 2007

വെറും ആഴ്ചകള്‍ക്ക് മുമ്പ് ലോകത്തിലെ എല്ലാ വമ്പന്മാരെയും കവച്ചുവച്ച് ലോകകപ്പ് കിരീടം നേടിയ ഇന്ത്യ 50 ഓവര്‍ പോലും തികക്കാനാകാതെ 148 റണ്‍സിന് പുറത്തായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല! എന്തിന് കളിക്കാരെ കുറ്റം പറയണം? പുറത്ത് നിന്ന് അനാവശ്യ ഡയലോഗുകള്‍ കാച്ചുന്ന ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതരെയാണ് ആദ്യം തൊഴിക്കേണ്ടത്!
കളിക്കളത്തില്‍ പൊതുവേയുള്ള മാനസിക സമ്മര്‍ദ്ദത്തിന് പുറമേ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്സര്‍ക്കാറിനെ പോലെയുള്ള മാന്യന്മാരുടെ ഭീഷണിയുടെ സമ്മര്‍ദ്ദവും വഹിക്കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ കളിക്കാര്‍. പിന്നെ എങ്ങനെ ഇവര്‍ക്ക് [...]