ബിന്‍ ലാദന്‍റെ പ്രസംഗം (സെപ്തംബര്‍ 8, 2007)

2007 സെപ്തംബര്‍ 8ന് ഒസാമ ബിന്‍ ലാദന്‍ പുറത്തിറക്കിയ ടേപ്പിലെ പ്രസംഗത്തിന്‍റെ ഏകദേശ പൂര്‍ണ്ണരൂപമാണിത്. മതപരമായ ചില കാര്യങ്ങള്‍ ഒഴിവാക്കിയതൊഴിച്ചാല്‍ പ്രസംഗം പൂര്‍ണ്ണമാണ്. വെറുമൊരു കൌതുകത്തിനായി ചെയ്ത ഈ വിവര്‍ത്തനത്തിലെ തെറ്റുകള്‍ സാദരം ക്ഷമിക്കുക.
“സ്വര്‍ഗവും ഭൂമിയും നീതിപൂര്‍വം സൃഷ്ടിക്കുകയും, അവന്‍റെ കൃപയും കാരുണ്യവും മൂലം മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. അവന്‍റെ വഴികള്‍ ജനതകളിലൂടെ ഭ്രമണം ചെയ്യുന്നു, കണ്ണിന് കണ്ണ്, പല്ലിന് പല്ല്, കൊലയ്ക്ക് കൊല എന്ന പോലെ അവന്‍റെ നിയമം പ്രതികാരത്തിന്‍റേതാണ്. പൂന്തോട്ടത്തെ ആഗ്രഹിച്ച തന്‍റെ സേവകരെ ഉണര്‍ത്തിയ അല്ലാഹുവിന് എല്ലാ സ്തുതികളും, നിഷേധിക്കുന്നവര്‍ ഒഴികെ അവരെല്ലാം അതില്‍ പ്രവേശിക്കും. അവന്‍റെ ഇഷ്ടം മാത്രം അനുസരിക്കുന്ന എല്ലാവരും പൂന്തോട്ടത്തില്‍ പ്രവേശിക്കും, അവന്‍റെ അനുസരിക്കാത്തവര്‍ എല്ലാം ഉപേക്ഷിക്കപ്പെടും.
ഇനി വരാനിരിക്കുന്നതിന് വേണ്ടി: നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നവന് സമാധാനം. അമേരിക്കയിലെ ജനമേ: നിങ്ങളെ കുറിച്ചുള്ള ഒരു സുപ്രധാന വിഷയത്തെ കുറിച്ച് ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ പോകുന്നു, അതിനാല്‍ നിങ്ങളുടെ ചെവികള്‍ എനിക്ക് നല്‍കുക. നമ്മള്‍ തമ്മിലുള്ള, അപ്രതീക്ഷിത അനന്തരഫലങ്ങള്‍ നല്‍കുന്ന യുദ്ധം ചര്‍ച്ച ചെയ്തുകൊണ്ടാണ് ഞാന്‍ ആരംഭിക്കുന്നത്.
ഒരു മുഖവുരയായി ഞാന്‍ പറയട്ടെ, അമേരിക്ക ഒരു വലിയ സാമ്പത്തിക ശക്തിയായിരുന്നിട്ടും, ഏറ്റവും ശക്തയാര്‍ന്ന ആധുനിയ സൈനിക ആയുധശേഖരണം ഉള്ളവരായിരുന്നിട്ടും, ഈ യുദ്ധത്തിനും സൈന്യത്തിനും വേണ്ടി ലോകം മുഴുവന്‍ ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ ചിലവഴിച്ചിട്ടും; നിഷേധാധികാരത്തിന്‍റെ അന്യായ അവകാശത്തില്‍ ഒരു കുത്തകയുള്ളവരെ പോലെ ലോകനയതന്ത്രത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള സുപ്രധാന രാജ്യമായിരുന്നിട്ടും; ഇതെല്ലാം ആയിരുന്നിട്ടും, മഹോന്നതനായ അല്ലാഹുവിന്‍റെ കൃപയാല്‍ – 19 യുവാക്കള്‍ക്ക് അതിന്‍റെ മണ്ഡലത്തിന്‍റെ ദിശ മാറ്റിമറിക്കാന്‍ സാധിച്ചു. സത്യത്തില്‍, നിങ്ങളുടെ നേതാവിന്‍റെ പ്രസംഗത്തിലെ അഭേദ്യമായ ഭാഗമായി മുജാഹിദീന്‍റെ വിഷയങ്ങള്‍ മാറി, അതിന്‍റെ പരിണിതഫലങ്ങളും സൂചനകളും വ്യക്തവുമാണ്.
11ന് ശേഷം, അമേരിക്കയുടെ മിക്ക നയങ്ങളും, മുജാഹിദീന്‍റെ സ്വാധീനത്തില്‍ കീഴില്‍ വന്നിട്ടുണ്ട്, മഹോന്നതനായ അല്ലാഹുവിന്‍റെ കൃപയാലാണിത്. അതിന്‍റെ ഫലമായി, നയത്തെ കുറിച്ചുള്ള സത്യം ജനം തിരിച്ചറിഞ്ഞു, ഇതിന്‍റെ പ്രശസ്തി വഷളായി, ആഗോളമായി ഇതിന്‍റെ അന്തസ് തകര്‍ന്നു, ലക്ഷ്യം വ്യത്യസ്തമായിരുന്നിട്ടും പ്രബല കോര്‍പ്പറേഷനുകളുടെയും പുത്തന്‍ യാഥാസ്ഥിതികരുടെയും താല്‍പ്പര്യങ്ങളെ ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ അതിക്രമിച്ചു കടന്നു.
നിങ്ങളുടെ മാധ്യമ ശ്രദ്ധയ്ക്ക്, യുദ്ധത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍, ഇതിന്‍റെ വിശ്വസ്തത നഷ്ടപ്പെടുകയും, കോളനിവല്‍ക്കരണ സാമ്രാജ്യത്വത്തിന്‍റെ ഉപകരണമായി ഇത് പ്രകടമാവുകയും, സ്വേച്ഛാധിപതിയുടെ ഭരണത്തിന് പിന്നാലെ പോകുന്ന മാധ്യമങ്ങളുടെ അവസ്ഥയെക്കാള്‍ ഇതിന്‍റെ അവസ്ഥ പലപ്പോഴും മോശമാവുകയും ചെയ്തു.
ഇറാഖിന്‍റെ സ്വാതന്ത്രത്തിനായി അല്‍-മാലിക്കിനോടൊപ്പവും അദ്ദേഹത്തിന്‍റെ സര്‍ക്കാറിനോടൊപ്പവും പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ബുഷ് അതുകഴിഞ്ഞ് സംസാരിക്കുന്നു, പക്ഷേ, അയാള്‍ വാസ്തവത്തില്‍ അവാന്തര വിഭാഗത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തിന്‍റെ നേതാവിനോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്, അയാളുടെ ഈ ഒത്താശ വളരെ പെട്ടെന്നുതന്നെ യുദ്ധം വിളിച്ചുവരുത്തുമെന്ന് ചുരുക്കം.
അങ്ങനെ ആദ്യന്തരയുദ്ധമുണ്ടായി, നിയന്ത്രിണാതീതമായി കാര്യങ്ങള്‍ വഷളായി, സമുദ്രത്തെ ഉഴുത് വിത്ത് വിതക്കുന്നവനെ പോലെയായി അയാള്‍: അയാളുടെ വിളവെടുപ്പ് പരാജയമല്ലാതെ മറ്റൊന്നുമല്ല.
അയാള്‍ സംസാരിക്കുന്ന സ്വാതന്ത്രത്തിന്‍റെ അനന്തരഫലങ്ങളില്‍ ചിലത് ഇതായിരിക്കും. യുണൈറ്റഡ് നേഷന്‍സ് വിസ്തൃതമാക്കുന്നതിനല്ല – ഇറാഖില്‍ ന്യായാധികാരം സ്ഥാപിക്കാമെന്നുള്ള ബുഷിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ തിരിച്ചുപോക്ക് അവിടുത്തെ പരാജയത്തിലേക്കും കീഴടങ്ങലിലേക്കുമുള്ള സംശയരഹിതമായ പ്രവേശനമാണ്.
അമേരിക്കക്കാര്‍ക്ക് യുദ്ധം തുടരുക എന്നല്ലാതെ വേറെ മാര്‍ഗമില്ലെന്നായിരുന്നു 11ന് ശേഷം ബുഷിന്‍റെ നടത്തിയ പ്രസംഗത്തിലെ വിഷയങ്ങളില്‍ സുപ്രധാനമായ ഒന്ന്. യുദ്ധം തുടരുക അല്ലെങ്കില്‍ പരിപൂര്‍ണ്ണനാശം വരിക്കുക എന്നതല്ലാതെ അമേരിക്കാക്കാരുടെ മുന്നില്‍ മറ്റൊരു മാര്‍ഗമില്ലെന്ന് പുത്തന്‍ യഥാസ്ഥിതികരായ ചെന്യെയ്, റുംസ്ഫെല്‍ഡ്, റിച്ചാര്‍ഡ് പേള്‍ എന്നിവര്‍ പറഞ്ഞ വാക്കുകള്‍ പ്രതിധ്വനിക്കുന്നതായിരുന്നു ഇതിലെ സ്വരഭേദം.
ന്യായരഹിതമായ ഈ പ്രസ്താവന ഖണ്ഡിച്ചുകൊണ്ട് ഞാന്‍ പറയുന്നു, സമ്പൂര്‍ണ്ണനാശത്തിന്‍റെ ധാര്‍മ്മീകതയും സംസ്ക്കാരവും നിങ്ങളുടേതാണ്, ഞങ്ങളുടേതല്ല. സത്യത്തില്‍, ഉറുമ്പിനെ പോലെ ചെറുതാണെങ്കില്‍ കൂടി ജീവജാലങ്ങളെ കത്തിക്കുന്നത് ഞങ്ങളുടെ മതത്തില്‍ വിലക്കപ്പെട്ടതാണ്, പിന്നെ മനുഷ്യന്‍റെ കാര്യം?! സമ്പൂര്‍ണ്ണനാശം എന്ന യഹൂദതത്വത്തെ നിങ്ങളുടെ സഹോദരന്മാര്‍ മദ്ധ്യയൂറോപ്പിലേക്ക് കൊണ്ടുപോയി, പക്ഷേ അത് ഞങ്ങളുടെ രാജ്യങ്ങലേക്ക് അടുത്തിരിക്കുന്നു, ഞങ്ങളില്‍ അഭയം പ്രാപിച്ചിരുന്നെങ്കില്‍ ഏറെ യഹൂദന്മാര്‍ രക്ഷിക്കപ്പെടുമായിരുന്നു. നിങ്ങളുടെ സ്പാനിഷ് സഹോദരന്മാര്‍ മുസ്ലീമുകളെയും യഹൂദരെയും ഭീകരമായ കോടതി വിചാരണ ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍, ഞങ്ങളുടെ രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്നതാണ് സുരക്ഷിതമെന്ന് യഹൂദര്‍ കണ്ടതുതന്നെയാണ് അതിനുള്ള എന്‍റെ തെളിവ്. അതുകൊണ്ടാണ് മെക്സിക്കോയിലെ യഹൂദ സമൂഹങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സമൂഹങ്ങളില്‍ ഒന്നായിരിക്കുന്നത്. ഞങ്ങളോടൊപ്പം അവര്‍ ജീവനോടെയിരിക്കുന്നു, ഞങ്ങള്‍ അവരെ ചാമ്പലാക്കിയില്ല, പക്ഷേ പീഡനങ്ങളുടെ നടുവില്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടാത്ത ഒരു ജനതയാണ് ഞങ്ങള്‍, അപമാനത്തെയും അനിഷ്ടങ്ങളെയും ഞങ്ങള്‍ നിരസിക്കുന്നു, ദുര്‍ഭരണത്തിന്‍റെയും ആക്രമണങ്ങളുടെയും ജനതയുടെമേല്‍ ഞങ്ങള്‍ പ്രതികാരം ചെയ്യുന്നു, ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടാന്‍ മുസ്ലീമിന്‍റെ രക്തം ചിന്താതിരിക്കുകയില്ല, കാത്തിരിക്കുന്നവനായി അടുത്തദിനം ആസന്നമായിരിക്കുന്നു.
അതുപോലെ, 14 രാജ്യങ്ങളില്‍ നിങ്ങളുടെ ക്രിസ്തീയ സഹോദരന്മാര്‍ ഞങ്ങളോടോപ്പം ജീവിക്കുന്നു, ഞങ്ങള്‍ ഉപദ്രവിച്ചിട്ടില്ലാത്തവരും ഇനി ഉപദ്രവിക്കാന്‍ ഇടയില്ലാത്തവരുമായ ദശലക്ഷത്തോളം ക്രിസ്ത്യാനികളുണ്ട്. പക്ഷേ സത്യമെന്തെന്നാല്‍, ഇസ്ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും അതിന്‍റെ അനുയായികളെ യഥാര്‍ത്ഥ മതത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യുന്നതിനും വേണ്ടി നിങ്ങളുടെ രാഷ്ട്രീയക്കാരും എഴുത്തുകാരും മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഹോളിവുഡിലൂടെ, ഏറെ നാളുകളായി ഞങ്ങള്‍ക്കെതിരെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ജനതയുടെ കൂട്ടക്കുരുതിയും അവരുടെ സമ്പൂര്‍ണ്ണനാശവും സംഭവിച്ചത് നിങ്ങളുടെ കൈകളിലൂടെയാണ്: വളരെ തുശ്ചമായ റെഡ് ഇന്ത്യക്കാര്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജപ്പാന്‍കാര്‍ നിങ്ങളുടെ ന്യൂക്ലിയാര്‍ ആയുധത്തിന്‍റെ 62മത് വാര്‍ഷികം ആചരിച്ചതേയുള്ളൂ.
നീതി, സ്വാതന്ത്രം, സമത്വം, മനുഷ്യസ്നേഹം എന്നിവയാണ് ഇറാഖിലെ ന്യായരഹിതമായ യുദ്ധത്തിന്‍റെ മുദ്രാവാക്യങ്ങളെങ്കിലും, അതിന്‍റെ അനന്തരഫലങ്ങള്‍ കാണുന്ന ഒരാള്‍ക്ക് നിങ്ങളുടെ ജനാധിപത്യത്തിന്‍റെ പരാജയം മാത്രമേ കാണാനാവൂ. ഇവയെല്ലാം നേടുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, ആയുധം ഉപയോഗിച്ച് മറ്റു കാഴ്ച്ചപ്പാടുകളോടൊപ്പം നാണകെട്ട സമ്പ്രദായങ്ങള്‍ പോലെ അവയെ നശിപ്പിക്കുകയും – പ്രത്യേകിച്ച് ഇറാഖിലും അഫ്ഗാനിസ്ഥാനിലും – ഭയം, വിനാശം, കൊലപാതകം, വിശപ്പ്, രോഗം, സ്ഥാനഭ്രഷ്ടം, അതിലുപരി ബാഗ്ദാദില്‍ മാത്രം ദശലക്ഷം അനാഥര്‍, നൂറുകണക്കിനും ആയിരക്കണക്കിനും വരുന്ന വിധവകള്‍ എന്നിവയെയൊക്കെ പകരം വയ്ക്കുകയും ചെയ്തു.
ഇറാഖ് യുദ്ധത്തിന്‍റെ പരിണിതഫലമായി 650,000 ല്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ കണക്കുകള്‍ പറയുന്നു.
അമേരിക്കന്‍ ജനമേ: ഇറാഖി അധിനിവേശത്തെ കുറിച്ച് ലോകം നിങ്ങള്‍ പറയുന്ന വാര്‍ത്തകളാണ് ശ്രദ്ധിക്കുന്നത്, വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ അടുത്ത കാലത്താണ് യുദ്ധം വരുത്തിയ ദുരന്തത്തെ കുറിച്ച് ജനങ്ങള്‍ മനസിലാക്കി തുടങ്ങിയത്. നിങ്ങളില്‍ ഭൂരിപക്ഷം പേരും ഇത് അവസാനിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിതന്നെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ നിങ്ങള്‍ തിരഞ്ഞെടുത്തത്, പക്ഷേ ഡെമോക്രാറ്റുകള്‍ എടുത്തുപറയത്തക്ക ഒരു നടപടിയും കൈക്കൊണ്ടില്ല. അതേ സമയം, യുദ്ധവും കൊലയും നടത്തുന്നതിന് ബില്യണുകള്‍ ചിലവാക്കുന്നതിന് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു, നിങ്ങളില്‍ നല്ലൊരു പങ്കും ഇതില്‍ നിരാശരാണ്.
സംഗതിയുടെ സാരം ഇവിടെയാണ്, ഒരാള്‍ ചിന്തിക്കുക തന്നെ വേണം: എന്തുകൊണ്ട് ഭൂരിപക്ഷമുണ്ടായിട്ടും ഡെമോക്രാറ്റുകള്‍ ഈ യുദ്ധം നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു?
ഈ ചോദ്യത്തിന്‍റെ ഉത്തരം പറയാന്‍ മറ്റൊരു ചോദ്യം ചോദിച്ചശേഷം ഞാന്‍ തിരിച്ചുവരാം;
എന്തുകൊണ്ടാണ് വൈറ്റ്‌ഹൌസിലെ നേതാക്കന്മാര്‍ തെറ്റിദ്ധാരണ, ലജ്ജാകരമായ നുണ എന്നിവ ന്യായീകരിച്ചുകൊണ്ട് ഉദ്ദിഷ്ടകാര്യലാഭത്തിന് വേണ്ടി എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താനും, ലോകം മുഴുവന്‍ പ്രതിഫലം പറ്റി, ഇറാഖില്‍ നിങ്ങള്‍ കണ്ടതുപോലെ യുദ്ധം തുടങ്ങാന്‍ കുശാഗ്രതോടെയിരിക്കുന്നത്?
വിയറ്റ്നാം യുദ്ധത്തില്‍, അത് ഒഴിച്ചുകൂടാനാവാത്തതെന്നും യുദ്ധം നിര്‍ണ്ണായകമെന്നും വൈറ്റ്‌ഹൌസിലെ നേതാക്കന്മാര്‍ അവകാശപ്പെട്ടിരുന്നു, അക്കാലഘട്ടത്ത്, റുംസ്ഫെല്‍ഡും അയാളുടെ അംഗരക്ഷകരും രണ്ട് ദശലക്ഷം ഗ്രാമീണരെ കൊല ചെയ്തു, കെന്നഡി പ്രസിഡന്‍റായപ്പോള്‍ വൈറ്റ്‌ഹൌസിന്‍റെ പൊതു നയങ്ങളില്‍ മാറ്റം വരുത്തുകയും ന്യായരഹിതമായ ആ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു, യുദ്ധത്തില്‍ നിന്ന് പ്രയോജനം നേടിയിരുന്ന പ്രമുഖ കോര്‍പ്പറേഷനുകളുടെ തലവന്മാര്‍ ഇതില്‍ കോപിഷ്ടരാവുകയും ചെയ്തു.
പിന്നെ കെന്നഡി കൊല്ലപ്പെട്ടു, അല്‍-ഖാഇദ അന്ന് ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ പ്രാധമിക നേട്ടമുണ്ടാക്കിയത് ആ കോര്‍പ്പറേഷനുകളാണ്. അതിനുശേഷം ഏകദേശം ഒരു ദശാബ്ദത്തോളം യുദ്ധം തുടര്‍ന്നു, യുദ്ധം അനാവശ്യവും അന്യായവുമാണെന്ന് നിങ്ങള്‍ക്ക് വ്യക്തമായതോടെ ഏറ്റവും വലിയ തെറ്റില്‍ ഒരെണ്ണം നിങ്ങള്‍ ചെയ്തു. ആ യുദ്ധത്തിനായി പ്രതിഫലം പറ്റിയവരെ നിങ്ങള്‍ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തില്ല, റുംസ്ഫെല്‍ഡ് എന്ന വലിയ അക്രമിയെപ്പോലും. ഭീകരവും രക്തരൂക്ഷിതവുമായ മനുഷ്യക്കുരുതികളുടെ ചരിത്രം ഉണ്ടായിട്ടും പവ്വലിനെ സ്റ്റേറ്റ് സെക്രട്ടറിയും, അര്‍മിതേജിനെ പവ്വലിന്‍റെ ഡപ്യൂട്ടിയായും, ചെനെയ്‌യെ വൈസ് പ്രസിഡന്‍റാക്കിയ ശേഷം ബുഷ് റുംസ്ഫെല്‍ഡിനെ പ്രതിരോധ സെക്രട്ടറിയാക്കിയതുമാണ് അതിലും ഏറെ അവിശ്വസനീയമായ കാര്യം.
അതില്‍ നിന്ന് തന്നെ, അയാളുടെ ഭരണകൂടത്തിലെ പ്രധാനികള്‍ക്ക് മനുഷ്യനെ സേവിക്കുന്നതില്‍ ഉത്കണ്ഠയില്ലെന്നും, പകരം, പുതിയ കൂട്ടക്കൊലകള്‍ നടത്തുന്നതിലാണ് താല്‍പ്പര്യമെന്നും വ്യക്തമായിരുന്നു. എല്ലാറ്റിലുമുപരി, ആദ്യത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ബുഷിനെ അനുവദിച്ചു, അസാധാരണമായി രണ്ടാം തവണയും ബുഷിനെ നിങ്ങള്‍ തിരഞ്ഞെടുത്തു, അതുവഴി ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ഞങ്ങളുടെ ജനതയെ കൊലചെയ്യുന്നത് തുടരാന്‍ പൂര്‍ണ്ണ അറിവോടും സമ്മതത്തോടും നിങ്ങള്‍ അയാള്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു.
നിര്‍ദോഷികളാണെന്ന് പിന്നെ നിങ്ങള്‍ അവകാശപ്പെടുന്നു! 11ലെ നിങ്ങളുടെ മക്കളുടെ രക്തത്തിലുള്ള എന്‍റെ നിഷ്ക്കളങ്കത പോലെയാണ് നിങ്ങളുടെ ഈ നിഷ്ക്കളങ്കത – ഞാന്‍ അങ്ങനെ അവകാശപ്പെട്ടോ. അമേരിക്കയ്ക്ക് പുറത്തുള്ള മനുഷ്യരുടെ മേല്‍ അഹങ്കാരവും അനാസ്ഥയും കാണിച്ച നിങ്ങളില്‍ ഒരാളെയെങ്കിലും ചിരിപ്പിക്കുക എന്നത് എനിക്ക് അസാധ്യമാണ്, അല്ലെങ്കില്‍ കള്ളം പറഞ്ഞ നിങ്ങളുടെ നേതാക്കന്മാരെ ചിരിപ്പിക്കുന്നതും. ഇതൊന്നും ഞങ്ങളുടെ ധാര്‍മ്മീകതയല്ല. ഇവിടെ ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ മെസൊപ്പെട്ടോമിയയിലെ അന്യായ യുദ്ധത്തില്‍ മനുഷ്യരെ കൊലചെയ്തത് ആവര്‍ത്തിച്ച പഴയ യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യണമെന്നല്ല, തത്ഫലമായി അടിച്ചമര്‍ത്തപ്പെട്ടവന്‍റെ അവകാശം ഇന്ന് നിങ്ങളില്‍ നിന്നെടുക്കുകയാണ്.
നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നതുപോലെ ഈ യുദ്ധം പരിപൂര്‍ണ്ണമായും അനാവശ്യമായിരുന്നു,
ഇതേ കുറിച്ച് നിങ്ങളുടെ ഭാഗത്തുനിന്ന് സംസാരിക്കുന്നതിനും പൊതു അഭിപ്രായം ഉണ്ടാക്കുന്നതിനും കഴിവുറ്റവരില്‍ ഒരാള്‍ യുദ്ധത്തിനുമുമ്പ് ശാന്തതനിറഞ്ഞ വാക്കുകള്‍ കൊണ്ട് ഉപദേശിച്ച നോം ചോംസ്ക്കിയാണ്, എന്നാല്‍ തെക്സാസിലെ നേതാക്കന്മാര്‍ ആ ഉപദേശം ഇഷ്ടപ്പെട്ടില്ല. ലോകം മുഴുവനും തന്നെ പണ്ടുണ്ടാവാത്ത തരത്തില്‍ യുദ്ധത്തിനെതിരെ താക്കീതുനല്‍കുകയും, “കറുത്ത എണ്ണയ്ക്ക് വേണ്ടി ചുവന്ന ചോരയൊഴുക്കരുതെന്ന” ശരിയായ പ്രയോഗത്തിലൂടെ നിര്‍ദ്ദേശിച്ചിട്ടും, അയാള്‍ അതൊന്നും ഗൌനിച്ചില്ല. മനുഷ്യാവകാശം, സ്വാതന്ത്രം എന്നൊക്കെ പറയുന്നത് മനുഷ്യരെ കബളിപ്പിക്കാന്‍ വൈറ്റ്‌ഹൌസില്‍ നിന്നും, അതിന്‍റെ സഖ്യങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന നുണകളാണെന്ന് മനുഷ്യകുലം മനസിലാക്കേണ്ട സമയമാണിത്.
യുദ്ധം നിര്‍ത്താന്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെട്ടതിനുള്ള ഉത്തരമായി, ഞാന്‍ പറയുന്നു: വിയറ്റ്നാമിലെ യുദ്ധം നിര്‍ത്താന്‍ മുന്‍ പ്രസിഡന്‍റ് കെന്നഡിക്ക് സാധിക്കാതെ പോയതിനുള്ള അതേ കാരണങ്ങള്‍ തന്നെയാണ് അവ. ഏറ്റവും കൂടുതല്‍ മൂലധനം ഉള്ള ആളാണ് യഥാര്‍ത്ഥ ശക്തിമാനും അധികാരിയും. ജനാധിപത്യ വ്യവസ്ഥിതിയില്‍ കോര്‍പ്പറേഷനുകള്‍ ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നുവെങ്കില്‍, അമ്പരിപ്പിക്കാന്‍ ഒരു കാരണവുമില്ല – അതുതന്നെയാണ് യുദ്ധം നിര്‍ത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയാത്തതും. “പണം സംസാരിക്കുന്നു” എന്ന പഴമൊഴി പറയുന്നതും നിങ്ങളാണ്, ഞാന്‍ നിങ്ങളോട് പറയുന്നു: യുദ്ധം നിര്‍ത്തുക എന്ന നിങ്ങളുടെ ആഗ്രഹം നിറവേറ്റുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നിങ്ങളുടെ പ്രതിനിധികള്‍ പരാജയപ്പെട്ടു കഴിയുമ്പോള്‍, നിങ്ങള്‍ക്ക് അപ്പോഴും യുദ്ധ വിരുദ്ധ പ്ലാകാര്‍ഡുകള്‍ വഹിച്ച് പ്രധാന സിറ്റികളിലെ തെരുവുകളിലൂടെ വിതരണം ചെയ്ത് വീട്ടിലേക്ക് മടങ്ങാനാകും, എന്നാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല, യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കും.
ഏതായാലും, യുദ്ധം നിര്‍ത്താന്‍ രണ്ട് പരിഹാര മാര്‍ഗങ്ങളാണുള്ളത്. ആദ്യത്തേത് ഞങ്ങളുടെ ഭാഗത്തുനിന്നാണ്, നിങ്ങള്‍ക്കെതിരായ ആക്രമണവും കൊലപാതകവും ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നത് തുടരുക. ഇത് ഞങ്ങളുടെ കര്‍ത്തവ്യമാണ്, ഞങ്ങളുടെ സഹോദരന്മാര്‍ അത് നടപ്പിലാക്കും, അവര്‍ക്ക് ഉറപ്പുനല്‍കാനും വിജയം നല്‍കാനും ഞാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുന്നു. രണ്ടാമത്തെ പരിഹാരം നിങ്ങളുടെ ഭാഗത്തുനിന്നാണ്, ദുര്‍ബലമായ ജനാധിപത്യ സംവിധാനത്തെ കുറിച്ച് നിങ്ങള്‍ക്കും ലോകത്തിന് മുഴുവനും ഇപ്പോള്‍ തന്നെ മനസിലായിരിക്കും, കോര്‍പ്പറേഷനുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സൈനികരെയും ജനതയെയും കുരുതികൊടുത്ത് എങ്ങനെയാണ് അത് ജനത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതെന്ന്.
അവരാണ് സ്വേച്ഛാധിപതികളായ തീവ്രവാദികളെന്ന് വ്യക്തമാണ്. സത്യത്തില്‍, വന്‍ കോര്‍പ്പറേഷനുകളില്‍ നിന്നുള്ള മലിനീകരണം മൂലം ഉണ്ടാവുന്ന ആഗോളതാപനം മനുഷ്യകുലത്തെ അപകടത്തിലാക്കുകയാണ്. അതുമൂലം ആഫ്രിക്ക പോലുള്ള സ്ഥലങ്ങളില്‍ മരണമടയുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ കണക്ക് ലഭ്യമാണെങ്കിലും, കോര്‍പ്പറേഷനുകളുടെ പ്രതിനിധികള്‍ ആ കണക്കുകളെ പൂഴ്ത്തിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.
കോര്‍പ്പറേഷനുകളുടെയും അവരുടെ പ്രതിനിധികളുടെയും ആര്‍ത്തി, ലാഭക്കൊതി എന്നിവയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനും മനുഷ്യനെ സംരക്ഷിക്കുന്നതിനും പരാജയപ്പെടുന്ന ജനാധിപത്യ വ്യവസ്ഥിതി ലോകത്തില്‍ ഒരു ഫാഷനായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതാണ് ഏറ്റവും അപകടകരമായ സംഗതി.
ജനങ്ങള്‍ക്ക് നേരെ നാണംകെട്ട ആക്രമണങ്ങള്‍ നടത്തുന്നതിനോടൊപ്പം, ബുഷ്, ബ്ലയര്‍, സര്‍കൊസ്യ, ബ്രോണ്‍ തുടങ്ങിയ പാശ്ചാത്യ നേതാക്കന്മാര്‍ ഇപ്പോഴും സ്വാതന്ത്രം, മനുഷ്യവകാശം എന്നിവയെ കുറിച്ച് തീഷ്ണമായ അനാദരവ് സംഭവിച്ചതുപോലെ സംസാരിക്കുന്നു…. അതിനാലാണ് ഞാന്‍ പറയുന്നത്: സന്യാസികള്‍, രാജാക്കന്മാര്‍, ജന്മി കുടിയാന്‍ വ്യവസ്ഥിതി എന്നിവയില്‍ നിന്ന് നിങ്ങള്‍ മോചിതരായതുപോലെ തെറ്റിദ്ധാരണ, വിലങ്ങുകള്‍, മുതലാളിത്ത വ്യവസ്ഥിതിയുടെ ശക്തിക്ഷയിപ്പിക്കല്‍ എന്നിവയില്‍ നിന്നും നിങ്ങള്‍ മോചിതരായേ മതിയാവൂ.
ഇവയെ കുറിച്ച് നിങ്ങള്‍ നന്നായി ആലോചിച്ചിരുന്നെങ്കില്‍, അവയെ നിങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു, മദ്ധ്യകാലഘട്ടത്ത് ഉണ്ടായിരുന്നതിനെക്കാള്‍ നിഷ്ഠൂരമായതും ഭീകരവുമാണ് ഈ സംവിധാനം. കോര്‍പ്പറേഷനുകളുടെ കീഴിലുള്ള ഒരു ജന്മി കുടിയാന്‍ സംവിധാനം ലോകം മുഴുവന്‍ സൃഷ്ടിക്കാനാണ് “ആഗോളവല്‍ക്കരണം” എന്ന ലേബലില്‍ മുതലാളിത്തവാദികള്‍ ശ്രമിക്കുന്നത്.
ഇറാഖും അഫ്ഗാനിസ്ഥാനും അവയുടെ ദുരന്തവും; പലിശ മൂലമുള്ള കറ്റബാധ്യതകളും, സുബോധനമുല്ലാത്ത നികുതിയും റിയല്‍ എസ്റ്റേറ്റ് ചിട്ടികളും, ആഗോള താപനവും അതിന്‍റെ ദൂഷ്യഫലങ്ങളും; പട്ടിണിയും ആഫ്രിക്കയിലെ വിശപ്പും, എല്ലാം തന്നെ ആഗോള സംവിധാനത്തിന്‍റെ ഭയാനകമായ ഒരു മുഖമാണ്.
ഇതില്‍ നിന്നെല്ലാം സ്വതന്ത്രരാവുകയെന്നതും പകരമായി ധര്‍മ്മിഷ്ഠമായ ഒരു സംവിധാനം അന്വേഷിക്കുകയെന്നതും ഒരു അനിവാര്യതയാണ്. മനുഷ്യവംശത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെ കച്ചവടമല്ല നിയമം ഉണ്ടാക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ടത്. നിലവിലുള്ള മനുഷ്യ നിര്‍മ്മിത നിയമങ്ങളെല്ലാം തന്നെ മൂലധനം ഉള്ള ആള്‍ക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവ മാത്രമാണ്, അതിനാല്‍ പണക്കാരന്‍ കൂടുതല്‍ പണക്കാരനാവുന്നു, പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനാവുന്നു.
ഒരിക്കലും വീഴാത്ത സംവിധാനം സ്വര്‍ഗത്തെയും ഭൂമിയെയും സൃഷ്ടിക്കുകയും ചെയ്ത മഹോന്നതനും മഹാകാരുണ്യവാനും ദാസന്മാരുടെ ആത്മാക്കളെ അറിയുന്നവനുമായ അല്ലാഹുവിന്‍റേതാണ്. അവര്‍ക്ക് ചേരുന്ന സംവിധാനം ഏതാണെന്ന് അദ്ദേഹത്തിനറിയാം….
ഉപസംഹരിക്കുന്നതിന്, ഈ ലോകത്തില്‍ ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയതും തിരുത്താനാവാത്തതുമായ തെറ്റ് മഹോന്നതനായ അല്ലാഹുവിന് കീഴടങ്ങാതെ – ഇസ്ലാമിന് പുറത്ത് – മരിക്കുന്നതായതിനാല്‍, ഇസ്ലാമിനെ പുല്‍കാല്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഇസ്ലാം എന്നാല്‍ ഈ ജീവിതവും അടുത്തതും അവസാനതേതും നേടുന്നതാണ്. യഥാര്‍ത്ഥ മതം മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നതാണ്, അവരുടെ ഹൃദയങ്ങളെ പ്രശാന്തത കൊണ്ട് നിറക്കുന്നതാണ്…
ഇതിന്‍റെ ഫലമായി യുദ്ധം അവസാനിപ്പിക്കുക എന്ന നിങ്ങളുടെ ആഗ്രഹം നിങ്ങള്‍ സഫലീകരിക്കും, കാരണം നിങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പകരം സംവിധാനമായ ഇസ്ലാമിനെ നിങ്ങള്‍ തിരയുന്നുവെന്നും പ്രധാന കോര്‍പ്പറേഷനുകളുടെ യുദ്ധകൊതിയന്മാരായ ഉടമസ്ഥര്‍ കാണുമ്പോള്‍, നിങ്ങളെ പ്രീതിപ്പെടുത്താനും ഇസ്ലാമില്‍ നിന്ന് നിങ്ങളെ അകറ്റാനും അവര്‍ വിചാരിക്കും. അങ്ങനെ ഇസ്ലാമിനോടുള്ള നിങ്ങളുടെ യഥാര്‍ത്ഥ സമ്മതം ജനത്തെ വഞ്ചിക്കാനുള്ള അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.
ഇസ്ലാമില്‍ നികുതിയില്ല, എന്നാല്‍ പരിമിതമായ 2.5 % സക്കാത്ത് മാത്രമേയുള്ളൂ. അതിനാല്‍ മുതലാളിമാരുടെ വഞ്ചനയെ സൂക്ഷിക്കുക. ഇസ്ലാമിനെ കുറിച്ച് പുരാതനമായ പുസ്തകങ്ങളുടെ ആത്മാര്‍ത്ഥമായ വായന വഴി എല്ലാ പ്രവാചകരുടെ മതവും ഒന്നായിരുന്നുവെന്ന സുപ്രധാനമായ സത്യത്തില്‍ നിങ്ങള്‍ എത്തിച്ചേരും….
അല്ലാഹുവിന്‍റെ പ്രവാചകനായ യേശുവിന്‍റേയും അദ്ദേഹത്തിന്‍റെ അമ്മയുടെയും പേരുകള്‍ ഖുറാനില്‍ നിരവധി തവണ പ്രതിപാദിച്ചിട്ടുണ്ടെന്നും, ഇമ്രാന്‍റെ മകളും യേശുവിന്‍റെ അമ്മയുമായ മറിയത്തിന്‍റെ പേരില്‍, അതായത് “മര്‍യാം”, ഖുറാനില്‍ ഒരു അധ്യായം തന്നെയുണ്ടെന്നും നിങ്ങള്‍ക്കറിയാമോ? പ്രവാചകനായ യേശുവിനെ മറിയം എങ്ങനെ ഗര്‍ഭം ധരിക്കുന്നുവെന്ന കഥകളും അതില്‍ പറയുന്നുണ്ട്….
…ഇസ്ലാമുമായി ഇണങ്ങിച്ചേരുന്നതിനുള്ള വായനക്ക് വളരെ ചെറിയ പരിശ്രമം മതിയാവും, അതിലൂടെ നയിക്കപ്പെടുന്നവന് ഏറെ പ്രയോജനങ്ങള്‍ ലഭിക്കും. നിര്‍ദേശങ്ങള്‍ പാലിക്കുന്നവന്‍റെമേല്‍ സമാധാനം ഉണ്ടായിരിക്കട്ടെ.”
സെപ്റ്റംബര്‍ 11, 2007 at 10:51 pm
സേതു ലക്ഷ്‌മി…..
സര്‍വ്വശക്തനായ ദൈവം ഒന്ന് മാത്രമേ നമ്മളില്‍ നിന്നും ആഗ്രഹികുന്നുള്ളു
അത് ഇതായിരിക്കും എന്നാണ് എന്‍റെ അറിവ്
നിങ്ങള്‍ നന്‍മകള്‍ ചെയുക,തെറ്റുകള്‍ ചെയതിരികുക,
പവാപെട്ടവരാണ് എന്‍റെ ഇഷ്ടം
അവരെ പവങ്ങള്‍ അല്ലാത്തവര്‍ സഹയികുക…തീര്‍ചയായും നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും
നന്‍മയുള്ള മനസ്സോടെ എന്നോട് പ്രാര്‍ത്ഥികുക…നിങ്ങളില്‍ നാം സമധാനം വര്‍ഷിക്കും
ഇവിടെ ഇന്ന് നടകുന്നത് ഇതൊന്നുമല്ല മറിച്ച് ദൈവം കല്‍പ്പികാത്ത….കര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ മനുഷ്യര്‍ പരസ്‌പരം വെട്ടിമുറിക്കപ്പെടുന്നു.
എത് ദൈവമാണ് നിങ്ങളോട് അവന്‍റെ സ്രഷ്ടികളെ കൊല്ലാന്‍ പറഞിട്ടുള്ളത്…
ഇവിടെ ദുര്‍ശക്തികളുടെ നേതാകളായ് വാഴുന്ന ആരും നന്‍മയോടെ മരികുന്നില്ല.അവന്‍ ചെയ്തതിന്‍ ഫലം അവന്‍ തന്നെ അനുഭവിക്കും
ഈ പരിശുദ്ധ ഭൂമിയില്‍ ചേരകളങ്ങള്‍ തീര്‍കുന്ന എല്ലാവരോടും
എനിക്ക് വെറുപ്പാണ്
നന്‍മകളും ,റംസാന്‍ ആശംസകളും
മന്‍സൂര്‍,നിലംബൂര്‍